Friday 8 July 2016

കണ്ണാടി
***********
അച്ഛന്റെ പ്രതീക്ഷകളും
അമ്മയുടെ നെടുവീര്പ്പു കളും
കുറുകി ചേര്‍ന്ന്‍
പുഞ്ചിരി മാത്രം നിറഞ്ഞ്
നില്ക്കു ന്നൊരു രൂപം
കണ്ണാടിയ്ക്കുള്ളില്‍ നിന്റെ
പ്രതിബിംബത്തിന്
പുറകിലായ് നില്പ്പുണ്ട്

Friday 1 July 2016


നിമിഷങ്ങള്‍

ഘടികാരത്തില്‍ നിറഞ്ഞ്
നില്‍ക്കുന്ന സമയത്തിനറിയില്ല
ജനന മരണത്തിനിടയിലെ
ദൈര്‍ഘ്യമുള്ള നിമിഷങ്ങള്‍
വേദനകള്‍ മാത്രം നിറഞ്ഞതാണെന്ന്
ഓരോ വിനാഴികയ്ക്കും ഒരായുസ്സിന്റെ

വലിപ്പമുണ്ടെന്നും

https://www.facebook.com/akhileshm.pillai.92
------------------------------------------------------------
ക്ലോക്ക്


60 സെക്കന്റ്റ് സൂചികള്‍ ചേര്‍ന്ന്
ഒരു വലിയ മിനിറ്റ് സൂചിയുണ്ടാകുന്നു
60 മിനിറ്റ് സൂചികള്‍ ചേര്‍ന്ന്
ഒരു മണിക്കൂര്‍ ജനിക്കുന്നു
24 മണിക്കൂറുകള്‍ ചേര്‍ന്ന്
ഒരു ദിവസം മരിക്കുന്നുwww.facebook.com
അതിനൊപ്പം ആയുസ്സ്
അവരോഹണം ചെയ്യപ്പെടുന്നു
*****************************************

Wednesday 29 June 2016

തകര്‍ന്നു വീണ സ്വപ്‌നങ്ങള്‍


കഴുമരത്തിന്റെ കവാടങ്ങളില്‍
കറുത്ത് മുഖപടമണിഞ്ഞ സ്വപ്‌നങ്ങള്‍
അന്ധമായ ആഗ്രഹങ്ങളുടെ ചിറകുകളെ
കാലത്തിന്‍റെ ചമ്മട്ടികള്‍ കൊണ്ട്
വരിഞ്ഞു മുറുക്കിയത് ഇന്നും
അഴിച്ചു മാറ്റപ്പെടാതെ കിടക്കുന്നു
രക്തസാക്ഷിത്വം വരിച്ച കാലങ്ങള്‍
പല്ലിയുടെ വാലുപോലെ ഒന്നിനു പകരം
ഒന്നായി മുളച്ച് വരുമ്പോള്‍
കഷണ്ടി കയറുന്ന തലയിലെ മുടിനാരിഴ-
പോലെ, സമയം മരണത്തിലേക്കവളെ
വലിച്ചടുപ്പിക്കുകയാണ്‌.

ചെറിയൊരു കാറ്റില്‍ പോലും തകര്‍ന്നു-
വീഴുന്ന ചീട്ട്ക്കൊട്ടാരങ്ങളാണ്
വിശ്വാസമെന്ന് ചൊല്ലിപ്പഠിപ്പിച്ചതും
ഇതേ കാലത്തിന്‍റെ ഇലത്തുമ്പുകളില്‍
പറ്റിപ്പിടിച്ചിരുന്ന മഞ്ഞുത്തുള്ളികളാണ്
ആരും ആര്‍ക്ക് വേണ്ടിയും സഹനത്തിന്‍റെ
ചെങ്കുത്തായ നിരപ്പുകളില്‍
പോരാടുകയില്ലെന്ന്‍ പഠിപ്പിച്ചവര്‍ക്ക്
ഈ കാലത്തിനൊപ്പം വിടച്ചൊല്ലട്ടെ

*****************************************************www.facebook.com

Saturday 25 June 2016

അഭിസാരികകള്‍
*******************

ഇടുങ്ങിയ തെരുവിന്‍റെ
ഉയര്‍ന്ന കോണിപ്പടിക്കള്‍ക്ക്
മുകളിൽ,
ഉടുതുണി അഴിക്കുന്ന
കുറെപ്പേര്‍
ഇന്ദ്രപ്രസ്ഥത്തിന്‍റെ
ആധുനികതയിലും
കഴിയുന്നുണ്ട്.
ഒരു നേരത്തെ അന്നത്തിന്
വേണ്ടി
മറ്റുള്ളവരുടെ വിശപ്പ-
കറ്റുന്നവര്‍,..
വേശ്യകള്‍.........
ജീവിതത്തിന്‍റെ നെരിപ്പോടില്‍
കിടന്ന് നീറി,ഒടുക്കമതിനെ
വിയര്‍പ്പ് തുള്ളികളാല്‍
കെടുത്താന്‍ ശ്രമിച്ച്
ശ്വാസനിശ്വാസങ്ങളില്‍
തളര്‍ന്ന് വീഴുന്നവര്‍,,,
പെണ്ണായ് ജനിച്ച്
തേവിടിച്ചിയായ് മരണമടയുന്നു..
കാമത്തിന്‍റെ ഒടുക്കം
വലിച്ചെറിയപ്പെടുന്ന
നിന്‍റെ അംശം പൊതിഞ്ഞ
നിരോധിന്‍റെ പ്രാധാന്യം
മാത്രമര്‍ഹിക്കുന്ന
അഭിസാരികകള്‍.....

ആവേശം


വളച്ചുക്കെട്ടില്ലാതെ പറയാം
ആദ്യമായി അവളെ തൊട്ടപ്പോൾ
കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു
കൈകളിൽ നിന്നും ശരീരമൊട്ടാകെ
പുളഞ്ഞ്‌ കയറിയ കോരിത്തരിപ്പ്‌ 
ഇപ്പോഴും അവളെനിക്ക്‌
നൽകുന്നുണ്ട്‌
എന്റെ ശിരസ്സിൽ നിന്നും
താഴേക്ക്‌ മുത്തമിട്ടഴുമ്പോൾ
രോമാഞ്ചകഞ്ചുകമണിയാറുണ്ട്‌
നീ എത്ര സുന്ദരിയാണ്‌
നനഞ്ഞ മുടിയിഴകളാൽ
എത്ര തവണ നീ എന്നെ
വാരിപ്പുണർന്നിട്ടുണ്ട്‌
മഴ!!! അവളെനിക്കെന്നും
അത്ഭുതവും ആവേശവുമാണ്‌
...
ചിന്തയും പ്രവൃത്തിയും തമ്മിലുള്ള അകലമാണ്‌ വിജയവും തോൽവിയും നിർണ്ണയിക്കുന്നത്